നെയ്മർ പരിശീലനം ആരംഭിച്ചു, കൊറിയക്ക് എതിരെ കളിക്കും

Picsart 22 12 04 20 04 10 385

ബ്രസീൽ ആരാധകർക്ക് ആശ്വാസ വാർത്ത‌‌. അവരുടെ സൂപ്പർ സ്റ്റാർ ആയ നെയ്മർ പരിക്ക് മാറു പരിശീലനം ആരംഭിച്ചു. ഇന്ന് പരിശീലനം ആരംഭിച്ച നെയ്മർ നാളെ നടക്കുന്ന ദക്ഷിണ കൊറിയക്ക് എതിരായ ക്വാർട്ടർ മത്സരത്തിൽ ഇറങ്ങും. നെയ്മർ കൊറിയക്ക് എതിരെ ഇറങ്ങും എന്ന് പരിശീലകൻ ടിറ്റെ പറഞ്ഞു. നെയ്മർ ഫിറ്റ്നസ് വീണ്ടെടുത്തു എന്നും അദ്ദേഹം പറഞ്ഞു.

Picsart 22 12 04 20 04 21 676

നാളെ ഏറ്റവും മികച്ച ഇലവനെ തന്നെ ഇറക്കും എന്നും ടിറ്റെ പത്ര സമ്മേളനത്തിൽ പറഞ്ഞു‌. ബ്രസീലിന്റെ ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇറങ്ങിയ നെയ്മർ അന്നേറ്റ പരിക്ക് കാരണം പിന്നീടുള്ള രണ്ട് പ്രീക്വാർട്ടർ മത്സരത്തിലും കളിച്ചിരുന്നില്ല. നെയ്മർ, ഡാനിലോ, സാൻഡ്രോ, ടെല്ലസ്, ജീസുസ് എന്നിവർ എല്ലാം ഖത്തറിൽ എത്തി പരിക്കേറ്റ ബ്രസീൽ താരങ്ങളാണ്. പരിക്ക് ഉള്ളത് കൊണ്ട് തന്നെ നാളെ ടിറ്റെ വലിയ മാറ്റങ്ങൾ ആദ്യ ഇലവനിൽ വരുത്തേണ്ടി വരും.