കേരള ബ്ലാസ്റ്റേഴ്സ് കോച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, ക്ലബിന് 4 കോടി പിഴ

Newsroom

Picsart 23 03 04 15 30 38 994
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനെതിരായ നടപടി എ ഐ എഫ് എഫ് പ്രഖ്യാപിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി പ്ലേ ഓഫ് മത്സരത്തിനിടയിൽ പിച്ചിൽ നിന്ന് ഇറങ്ങിയതിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് നാല് കോടി രൂപ (INR 4,00,00,000/-) പിഴ ചുമത്തി. ഒപ്പം “കളി ഉപേക്ഷിച്ച കായിക വിരുദ്ധമായ പെരുമാറ്റത്തിന് പരസ്യമായി മാപ്പു പറയണം എന്നും എ ഐ എഫ് എഫ് നിർദ്ദേശിച്ചിട്ടു. മാപ്പു പറഞ്ഞില്ല എങ്കിൽ പിഴ ആറ് കോടി രൂപ) ആക്കി ഉയർത്തും.

കേരള ബ്ലാസ്റ്റേഴ്സ് 23 03 05 01 45 48 376

പ്ലേ ഓഫിൽ ഒരു ഫ്രീകിക്കിൽ നിന്ന് ബെംഗളുരു എഫ്‌സി നേടിയ ഗോൾ വിവാദമായതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളംവിട്ടിരുന്നത്. ഗോളിന് കാരണമായ ഫ്രീകിക്ക് ഗോൾ സ്‌കോറർ സുനിൽ ഛേത്രിയെ എടുക്കാൻ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിന്റെ തീരുമാനത്തിനെതിരെ ക്ലബ് എഐഎഫ്‌എഫിന് പ്രതിഷേധം അറിയിച്ചു എങ്കിലും അത് ക്ലബിന് എതിരായ നടപടിയുടെ കടുപ്പം കുറച്ചില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന് എഐഎഫ്എഫ് നടത്തുന്ന ടൂർണമെന്റുകളിൽ നിന്ന് 10 മത്സരങ്ങളുടെ വിലക്കും എ ഐ എഫ് എഫ് പ്രഖ്യാപിച്ചു. ഒപ്പം അഞ്ച് ലക്ഷം രൂപ (5,00,000/- രൂപ) പിഴയും ഉണ്ടാലും. ഇവാൻ പരസ്യമായി മാപ്പു പറഞ്ഞില്ല എങ്കിൽ പിഴ 10 ലക്ഷമായി ഉയരും. ഈ വിധികൾക്ക് എതിരെ ക്ലബിനും കോച്ചിനും അപ്പീൽ നൽകാം.