ലൂയിസ് ഡിയസ് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ കളിക്കില്ല

Newsroom

Picsart 23 03 31 22 53 55 923

മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ലിവർപൂളിന്റെ യാത്രയിൽ അവർക്ക് ഒപ്പം മൂന്ന് താരങ്ങൾ ഉണ്ടാകില്ല എന്ന് ക്ലോപ്പ് അറിയിച്ചു. നാളെയാണ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടുന്നത്. ലൂയിസ് ഡയസ്, തിയാഗോ, നബി കീറ്റ എന്നിവർ ആണ് പരിക്ക് കാരണം നാളെ കളിക്കാത്തത്‌.

ലൂയിസ് 23 03 31 22 54 12 215

കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഒക്ടോബറിൽ നിന്ന് പുറത്തിരുന്ന വിംഗർ ഡയസ് പരിശീലനത്തിൽ തിരിച്ചെത്തിയെങ്കിലും മാച്ച് ഫിറ്റ് ആയിട്ടില്ല എന്ന് ക്ലോപ്പ് പറയുന്നു. ഇനിയും ഒന്നോ രണ്ടോ ആഴ്ച എടുക്കും ഡിയസ് മാച്ച് സ്ക്വാഡിന്റെ സ്ഥിരം ഭാഗമായി മാറാൻ‌. മിഡ്ഫീൽഡർ തിയാഗോയും നാബി കീറ്റയും സീസണ ഉടനീളം പരിക്കുമായി കഷ്ടപ്പെടുക ആയിരുന്നു. ഇവർ മൂന്ന് പേരും ഇല്ലെങ്കിലും നൂനിയസ് ഫിറ്റ് ആണെന്ന് കോച്ച് പറഞ്ഞു.