ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദിന് എതിരെ

Newsroom

Picsart 23 11 25 02 07 22 494
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒരു ഇടവേളയ്ക്ക് ശേഷം ഐ എസ് എല്ലിൽ ഇറങ്ങുകയാണ്‌. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനത്ത് എത്തം. അതു തന്നെയാകും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നല്ല ഫോമിൽ ആണ്. ആറ് മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുള്ളൂ.

കേരള ബ്ലാസ്റ്റേഴ്സ് 23 11 25 02 07 38 448

എന്നാൽ ഹൈദരാബാദ് അത്ര നല്ല ഫോമിൽ അല്ല‌. അവർ ഈ സീസണിൽ ഇതുവരെ ഒരൊറ്റ മത്സരം വിജയിച്ചിട്ടില്ല. അവർ ഇപ്പോൾ പതിനൊന്നാം സ്ഥാനത്താണ്‌. കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് പ്രബീർ ദാസ്, മിലോസ് എന്നിവർ സസ്പെൻഷൻ മാറി വരുന്നത് കേരളത്തിന് ഊർജ്ജം നൽകും. പരിക്ക് മാറി എത്തിയ ലെസ്കോവിചും ഇന്ന് ടീമിന് ഒപ്പം ഉണ്ടാകും.

സസ്പെൻഷൻ കാരണം ദിമി, പരിക്ക് കാരണം ഫ്രെഡി എന്നിവർ ഇന്ന് ബ്ലാസ്റ്റേഴ്സ് ടീമിൽ ഉണ്ടാകില്ല. ഇന്ന് വൈകിട്ട് 8 മണിക്കാണ് മത്സ‌രം. കളി തത്സമയം ജിയോ സിനിമയിലും സൂര്യ മൂവീസിലും കാണാം.