കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഹോം ജേഴ്സി എത്തി

Newsroom

പുതിയ സീസണായുള്ള ഹോം ജേഴ്സി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പുറത്തിറക്കി. മഞ്ഞയും നീലയും നിറത്തിലുള്ള ജേഴ്സി ആണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയത്‌. പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ഒരുക്കുന്നത്‌‌. ഇന്ന് ഒരു വീഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സി പ്രകാശനം ചെയ്തത്‌. സിക്സ് 5 സിക്സിന്റെ വെബ്സൈറ്റ് വഴി ജേഴ്സി വാങ്ങാൻ ആകും.

Picsart 23 09 02 20 30 05 340

1499 രൂപയാണ് ജേഴ്സിക്ക്‌. ജേഴ്സിയിൽ നുങ്ങളുടെ പേര് ചേർത്ത് കസ്റ്റമൈസ് ചെയ്യണം എങ്കിൽ 200 രൂപ കൂടെ അധികം ആകും. ഇന്ന് മുതൽ ആരാധകർ ജേഴ്സി ഓർഡർ ചെയ്യാം. കേരള ബ്ലാസ്റ്റേഴ്സിന്റെ യു എ ഇയിലെ പ്രീസീസൺ മത്സരങ്ങളിൽ ക്ലബ് ഈ ജേഴ്സി അണിയും. നേരത്തെ ബ്ലാസ്റ്റേഴ്സ് അവരുടെ എവേ കിറ്റും പുറത്തിറക്കിയിരുന്നു‌‌.

656 Kbfc Home Back3 1024x1024

656 Kbfc Home Front 1024x1024