ഇഞ്ചുറി ടൈം ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി ഗോവ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സിനെ ഇഞ്ചുറി ടൈം ഗോളിൽ കുരുക്കി എഫ്സി ഗോവ സമനില നേടി. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സെർജിയോ സിഡോഞ്ചയും മെസ്സിയും ഗോളടിച്ചു. ഗോവയ്ക്ക് വേണ്ടി ഫാളും ലെനി റോഡ്രിഗസും ഗോളടിച്ചു. ഗോവയുടെ ഗോൾ സ്കോറർ ഫാൾ ഒഗ്ബചെയെ വീഴ്ത്തിയതിന് ചുവപ്പ് കണ്ട് പുറത്ത് പോയതിന് ശേഷം രണ്ടാം പകുതിയിൽ പത്ത് പേരുമായിട്ടാണ് ഗോവ പൊരുതിയത്. ഇഞ്ചുറി ടൈമിൽ ഗോവയുടെ രക്ഷകനായത് ലെനിയാണ്.

കൊച്ചിയെ മഞ്ഞക്കടലാക്കി ആരാധകർ കാത്തിരുന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശ്വാസം കാത്ത് സൂക്ഷിച്ചു. കളീയുടെ തുടക്കത്തിൽ സെർജിയോ സിഡോഞ്ചയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി. പിന്നീട് തുടർച്ചയായി അക്രമിച്ച് കളിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. എങ്കിലും ഗോവയുടെ അക്രമണനിരയും വെറുതേ ഇരുന്നില്ല. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ഒഗ്ബചെക്ക് ലീഡുയർത്താൻ ഒരു സുവർണാവസരം ലഭിച്ചിരുന്നു. കളിയുടെ ആദ്യ പകുതി അവസാനിക്കാനിരിക്കെ ഫാളിലൂടെ എഫ്സി ഗോവ സമനില പിടിച്ചു. ദ്രോവറോവിന്റെ പിഴവ് മഞ്ഞക്കാർഡിലേക്കും ഗോളിന് വഴിയൊരുക്കിയ ഫ്രീ കിക്കിലേക്കും നയിച്ചു. ജാക്കിചന്ദ് സിങാണ് ഗോളിന് വഴിയൊരുക്കിയത്. ജാക്കിചന്ദിന്റെ ഫ്രീകിക്ക് മനോഹരമായ ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകർത്ത് ഫാൾ ഗോളാക്കി മാറ്റി.

52 ആം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ട് ഫാൾ കളത്തിന് പുറത്ത് പോയി. പന്തുമായി ഗോവയുടെ ബോക്സിലേക്ക് കുതിച്ച ക്യാപ്റ്റൻ ഒഗ്ബചെയെ വീഴ്ത്തിയതിനാണ് ഫാൾ ചുവപ്പ് കണ്ട് പുറത്ത് പോയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡുയർത്തി. മെസ്സി ബൗളിയിലൂടെയാണ് കൊച്ചിയിൽ രണ്ടാം ഗോൾ കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. പ്രശാന്ത് ആണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളിന് വഴിയൊരുക്കിയത്. എന്നാൽ ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളി ലെനിയുടെ ഗോൾ പിറന്നു. ഇന്നത്തെ സമനിലയിലൂടെ പോയന്റ് നിലയിൽ നാലാമതാണ് ഗോവ. അതേ‌സമയം 5 പോയന്റുമായി ഒരു ജയം മാത്രം നേടി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.