ലെസ്കോവിച് ഇല്ല ഡിഫൻസും ഇല്ല, ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് 2 ഗോളിന് പിറകിൽ

Newsroom

Picsart 23 01 22 20 27 05 955
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിൽ നിൽക്കുകയാണ്. ഫതോർഡ സ്റ്റേഡിയത്തിൽൽ കേരള ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച ആദ്യ പകുതി ആയിരുന്നില്ല. മൂന്ന് മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെട്ടു.

കേരള ബ്ലാസ്റ്റേഴ്സ് 23 01 22 20 27 17 403

മത്സരത്തിന്റെ 32ആം മിനുട്ടിൽ ആണ് പെനാൾട്ടി വിധി വന്നത്. സൗരവ് ബ്രണ്ടൺ സിൽവയെ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി വിധി വന്നത്. പെനാൾട്ടി എടുത്ത ഐകർ ഗുരക്സേനക്ക് ഒട്ടും പിഴച്ചില്ല. ഗോവ 1-0 കേരള ബ്ലാസ്റ്റേഴ്സ്. 39ആം മിനുട്ടിൽ രണ്ടാം ഗോളിന് അടുത്ത് മൊറോക്കൻ താരം നോവ എഫ് സി ഗോവയെ എത്തിച്ചു എങ്കിലും ഭാഗ്യം കേരളത്തെ രക്ഷിച്ചു.

പക്ഷെ 43ആം മിനുട്ടിൽ നോവ തന്നെ ഗോവയുടെ രണ്ടാം ഗോൾ നേടി. സന്ദീപിന്റെ ഒരു ബാക്ക് ഹെഡർ കൈക്കലാക്കി മുന്നേറിയാണ് നോവ ഗോൾ നേടിയത്.