ആദ്യ എവേ ജയം തേടി ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ

Newsroom

Picsart 23 11 04 01 05 58 845
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊൽക്കത്തയിൽ ഇറങ്ങുന്നു. ഇന്ന് എവേ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനത്ത് എത്താം. ഇപ്പോൾ അഞ്ചു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഈ സീസണിലെ ആദ്യ എവേ വിജയത്തിനായാകും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.

കേരള 23 11 04 01 05 12 419

ഇന്നും പ്രബീർ ദാസ്, മിലോസ് എന്നിവർ സസ്പെൻഷൻ കാരണം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല. പരിക്കും കേരള ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നുണ്ട്. ഈസ്റ്റ് ബംഗാൾ ഇതുവരെ ഈ സീസണിൽ ഒരു മത്സരം മാത്രമെ വിജയിച്ചിട്ടുള്ളൂ. 4 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്താണ്. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരം സൂര്യ മൂവീസിലും ജിയോ സിനിമയിലും കാണാം.