ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം, വിജയം വേണം

Newsroom

Picsart 24 03 12 19 45 18 091
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരമാണ് ഇന്നത്തേത്. അവസാന മത്സരത്തിൽ ജംഷദ്പൂരിനോട് സമനില വാങ്ങിയതിന്റെ നിരാശയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയത്തോടെ ഹോം സീസൺ അവസാനിപ്പിക്കാനാവും ശ്രമിക്കുക.

കേരള ബ്ലാസ്റ്റേഴ്സ് 24 03 30 20 01 19 805

പരിക്കു കാരണം ഇമ്മാനുവൽ ജസ്റ്റിൻ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല. ജസ്റ്റിൻ മാത്രമല്ല ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരവധി മാറ്റങ്ങൾ വരുത്തുമെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞിട്ടുണ്ട്. ഇന്ന് മത്സരശേഷം അടുത്ത മത്സരത്തിനായി ഗുവാഹത്തിലേക്ക് യാത്ര ചെയ്യേണ്ടതിനാൽ പ്രധാന വിശ്രമം നൽകാനാകും കോച്ചിന്റെ തീരുമാനം.

പ്ലേ ഓഫ് ഉറപ്പിച്ച സ്ഥിതിക്ക് ഇനി താരങ്ങളെ ഫിറ്റ് ആയി നിലനിർത്തുക ആകും കോച്ചിന്റെ ലക്ഷ്യം. പരിക്കുമാറി ടീമിനൊപ്പം ട്രെയിൻ ചെയ്യുന്നുണ്ട് എങ്കിലും ലൂണ ഇന്ന് കളിക്കാൻ സാധ്യതയില്ല. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ 30 പോയിന്റുമായി 5ആം സ്ഥാനത്താണ് ഉള്ളത്. ഇന്ന് വിജയിക്കാൻ ആയില്ല എങ്കിൽ ഈസ്റ്റ് ബംഗാളിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അസ്തമിക്കും. രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിലും സൂര്യ മൂവീസിലും തൽസമയം കാണാം.