പ്രധാന താരങ്ങൾ മടങ്ങിയെത്തി, കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു

Newsroom

Picsart 23 02 07 18 38 56 084
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പതിനേഴാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. ഇവാൻ വുകമാനോവിച് ടീമിൽ ചില നിർണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അവസാന മത്സരത്തിൽ ഇല്ലാതിരുന്ന ഇവാൻ കലിയുഷ്നിയും സഹലും ഗില്ലും ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്.

ഗിൽ ആണ് ഇന്ന് വലക്കു മുന്നിൽ. നിശു, ഹോർമിപാം, വിക്ടർ മോംഗിൽ, ജെസ്സൽ എന്നിവർ ഡിഫൻസിൽ അണിനിരക്കുന്നു. . ഇവാനും ജീക്സണും ആണ് മധ്യനിരയിൽ ഇറങ്ങുന്നത്.. സഹൽ, ലൂണ, ദിമിത്രോസ് എന്നിവർക്ക് ഒപ്പം രാഹുലും ആണ് ഇന്ന് അറ്റാക്കിൽ ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് 183440

ടീം: ഗിൽ, നിശു, ഹോർമി, മോംഗിൽ, ജെസ്സൽ, ജീക്സൺ, ഇവാൻ, രാഹുൽ, സഹൽ, ലൂണ, ദിമിത്രോസ്,