കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു മത്സരം ആദ്യ പകുതി സമനിലയിൽ

Newsroom

Picsart 24 03 02 20 17 49 650
Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായി നിൽക്കുന്നു. ഇരു ടീമുകളും മികച്ച ഊർജ്ജത്തോടെ കളിച്ചു എങ്കിലും വലിയ അവസരങ്ങളോ ഗോളോ രണ്ട് ഭാഗത്ത് നിന്നും വന്നില്ല.

കേരള ബ്ലാസ്റ്റേഴ്സ് 24 03 02 20 18 06 757

ബെംഗളൂരു എഫ് സിക്ക് രണ്ട് നല്ല അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും രണ്ട് തവണയും ടാർഗറ്റിലേക്ക് പന്ത് എത്തിക്കാൻ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ആയില്ല. അറ്റാക്കിൽ ദിമിത്രിയോസിന് നല്ല പിന്തുണ നൽകാൻ ബ്ലാസ്റ്റേഴ്സിലെ മറ്റു താരങ്ങൾക്ക് ആകാത്തത് ആണ് ബ്ലാസ്റ്റേഴ്സിനെ ആദ്യ പകുതിയിൽ വലച്ചത്.

43ആം മിനുട്ടിൽ ദിമിയുടെ ഒരു ഷോട്ട് ഒരു വലിയ ഡിഫ്ലക്ഷനിലൂടെ ഗുർപ്രീതിനെ പരീക്ഷിച്ചു എങ്കിലും ഗോൾ കീപ്പർ ഒരു ഡൈവിലൂടെ പന്ത് സേവ് ചെയ്തു.