ജോസഫ് ഗൊമ്പവു വീണ്ടും ഐ എസ് എല്ലിൽ, ഒഡീഷയെ വീണ്ടും പരിശീലിപ്പിക്കും

Img 20220608 183950

മുൻ ഒഡീഷ എഫ് സി പരിശീലകൻ ഗൊംബാവു തിരികെ ഒഡീഷയിലേക്ക് എത്തി. ഒഡീഷയുമായി ഗൊംബാവു പുതിയ കരാർ ഒപ്പുവെച്ച് തിരികെ എത്തിയതായി ഒഡീഷ ഇന്ന് പ്രഖ്യാപിച്ചു. 2018 മുതൽ 2020വരെ ഗൊമ്പവു ഒഡീഷ/ഡെൽഹി ഡൈനാമോസിന് ഒപ്പം ഉണ്ടായിരുന്നു.

സ്പാനിഷ് പരിശീലകനായ ജോസഫ് ഗൊംബാവു അവസാനമായി അമേരിക്കയിൽ ആയിരുന്നു പ്രവർത്തിച്ചത്. അമേരിക്കൻ ക്ലബായ ക്വീൻസ്ബോറോയിൽ ആണ് ഗൊംബാവു ഉണ്ടായിരുന്നത്.
20220605 132636
അവസാനം ഗൊംബവു പരിശീലകനായ സമയത്ത് ആറാമതായാണ് ഒഡീഷ എഫ് സി ഫിനിഷ് ചെയ്തത്. . മുമ്പ് ആറു വർഷത്തോളം ബാഴ്സലോണയുടെ അക്കാദമി കോച്ച് ആയിരുന്നു ഇദ്ദേഹം.

ജോസഫ് ഗൊമ്പാവു 2016-17ൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹ പരിശീലകൻ കൂടിയായിരുന്നു. മുമ്പ് ഓസ്ട്രേലിയൻ അണ്ടർ 23 ടീമിന്റെ പരിശീലകനും ആയിട്ടുണ്ട്. കിച്ചി, അഡ്ലഒഡ് യുണൈറ്റഡ്, എസ്പാനിയോൾ യൂത്ത് ടീം എന്നിവയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Previous articleഇനി ഏകദിനത്തിലും ഹർമൻപ്രീത് ഇന്ത്യയെ നയിക്കും
Next articleരാഹുലിനൊപ്പം കുൽദീപ് യാദവും പുറത്ത്, പകരക്കാർ ഇല്ല