കൊളംബിയൻ മിഡ്ഫീൽഡർ ജോസെ നോർത്ത് ഈസ്റ്റിൽ തുടരും

- Advertisement -

കൊളംബിയൻ സ്വദേശി ആയ ജോസെ ലിയുഡോ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും. താരം ക്ലബുമായി ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് മിഡ്ഫീൽഡിലെ പ്രധാനി ആയിരുന്നു ജോസെ. റൗളിംഗും ജോസെയും തമ്മിൽ ഉണ്ടായിരുന്ന മിഡ്ഫീൽഡ് കൂട്ടുകെട്ടാണ് നോർത്ത് ഈസ്റ്റിനെ കഴിഞ്ഞ തവണ പ്ലേ ഓഫ് വരെ എത്തിച്ചത്.

കൊളംബിയൻ ക്ലബായ ബൊയാകോ ചികോയിലൂടെ വളർന്ന താരം പിന്നീട് ഉറുഗ്വേയിലും അർജന്റീനയിലും ഒക്കെ പന്ത് കളിച്ചു. നോർത്ത് ഈസ്റ്റിൽ എത്തും മുമ്പ് കൊളംബിയൻ ക്ലബാറ്റ ഡിപോർട്ടീവോ പോസ്റ്റോയിലായിരുന്നു താരം കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ 859 പാസുകൾ ഐ എസ് എല്ലിൽ നടത്തിയ താരം 41 ടാക്കിളുകളും 26 ഇന്റർസെപ്ഷനും നടത്തിയിരുന്നു‌

Advertisement