പെരേര ഡിയസ് മുംബൈ സിറ്റിയിൽ തുടരും

Newsroom

Picsart 23 05 05 15 09 05 665
Download the Fanport app now!
Appstore Badge
Google Play Badge 1

ജോർഗെ പെരേര ഡിയസിനെ മുംബൈ സിറ്റി ക്ലബിൽ നിലനിർത്തും. താരം പുതിയ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഡിയസിനെ ഈ സീസൺ തുടക്കത്തിൽ ആയിരുന്നു മുംബൈ സിറ്റി ടീമിലേക്ക് എത്തിച്ചത്. മുംബൈ സിറ്റിയിൽ ഡിയസിന് മികച്ച സീസണായിരുന്നു. ഐ എസ് എല്ലിൽ 20 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടുകയും 6 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

ഡിയസ് 23 05 05 15 09 16 684

കേരള ബ്ലാസ്റ്റേഴ്സിലൂടെ ആയിരുന്നു താരം ഇന്ത്യയിൽ എത്തിയത്. ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിൽ എട്ട് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്യാൻ ഡിയസിനായിരുന്നു. മുംബൈ സിറ്റി ഡിയസിനൊപ്പം ആൽബെർടോ നൊഗുവേര, റോസിൻ ഗ്രിഫിത്സ് എന്നിവരുടെ കരാറും ഒരു വർഷത്തേക്ക് നീട്ടിയിട്ടുണ്ട്.