ജോബി ജസ്റ്റിന് പരിക്ക്, ഈ സീസണ് ഐ എസ് എൽ മുഴുവനായി നഷ്ടമായേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ആരാധകർക്ക് ഒരു സങ്കട വാർത്തയാണ് ഗോവയിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിന്റെ പ്രിയ യുവ സ്ട്രൈക്കർ ജോബി ജസ്റ്റിന് പരിക്കേറ്റിരിക്കുകയാണ്. മോഹൻ ബഗാന്റെ താരമായ ജോബി ജസ്റ്റിന് ഒക്ടോബർ 27ന് പരിശീലനത്തിന് ഇടയിൽ ആയിരുന്നു പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറി ആണ്. അതുകൊണ്ട് തന്നെ ഈ സീസൺ മുഴുവനായി തന്നെ ജോബിക്ക് നഷ്ടമായേക്കും.

എ സി എൽ ഇഞ്ച്വറിയേറ്റാൽ ചുരുങ്ങിയത് ആറു മാസം എങ്കിലും പുറത്തിരിക്കേണ്ടി വരും. കൂടുതൽ പരിശോധനകൾക്ക് ശേഷം താരത്തിന് ശസ്ത്രക്രിയ നടത്തും‌. എ ടി കെ മോഹൻ ബഗാൻ ജേഴ്സിയിൽ വലിയ പ്രകടനങ്ങൾ നടത്താം എന്ന പ്രതീക്ഷയിൽ ഇരിക്കെയാണ് ജോബിക്ക് പരിക്കേറ്റിരിക്കുന്നത്. താരത്തിന് ഇത് വലിയ തിരിച്ചടി തന്നെയാകും. അടുത്തിടെ ആയിരുന്നു എ ടി കെ മോഹൻ ബഗാനിൽ ജോബ് ജസ്റ്റിൻ രണ്ട് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചത്‌. കഴിഞ്ഞ സീസണിൽ എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടാൻ ജോബിക്ക് ആയിരുന്നു.