ജോബി ജസ്റ്റിൻ ഇനി ചെന്നൈയിൻ താരം

Img 20210725 123936

കേരളത്തിന്റെ യുവ സ്ട്രൈക്കർ ജോബി ജസ്റ്റിനെ ചെന്നൈയിൻ സ്വന്തമാക്കി. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. ഇന്നലെ താരത്തെ എ ടി കെ മോഹൻ ബഗാൻ റിലീസ് ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചെന്നൈയിൻ സൈനിംഗ് പ്രഖ്യാപിച്ചത്. താരം ചെന്നൈയിനിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചു.

അവസാന രണ്ടു സീസണായി എ ടി കെയ്ക്ക് ഒപ്പം ഉണ്ടായിരുന്ന താരമാൺ ജോബി ജസ്റ്റിൻ. എന്നാൽ പരിക്ക് കാരണം ജോബിക്ക് കഴിഞ്ഞ സീസൺ ഐ എസ് എൽ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ആദ്യ സീസണിൽ എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടാൻ ജോബിക്ക് ആയിരുന്നു. കിരീടം നേടിയെങ്കിലും ജോബിക്ക് അധികം അവസരം ആ സീസണിൽ ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണിലെ പരിക്ക് താരത്തിന് വലിയ തിരിച്ചടി ആയിരുന്നു. എ ടി കെയ്ക്ക് വേണ്ടി പത്ത് മത്സരങ്ങൾ ആണ്ജോബി ജസ്റ്റിൻ ഇതുവരെ കളിച്ചത്. ഇതിൽ ഭൂരിഭാഗവും സബ് ആയാണ് ജോബി കളത്തിൽ എത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും എ ടി കെക്ക് നൽകാൻ ജോബിക്ക് ആയിരുന്നു.

നേരത്തെ ഈസ്റ്റ് ബംഗാളിനൊപ്പം ഐ ലീഗിൽ ഏവരെയും ഞെട്ടിച്ച പ്രകടനം നടത്താൻ ജോബിക്ക് ആയിരുന്നു.

Previous articleഫിഞ്ച് ബംഗ്ലാദേശ് മത്സരങ്ങളിൽ നിന്ന് പിന്മാറി, ടി20 ലോകകപ്പിലും താരം കളിക്കുന്നത് സംശയത്തിൽ
Next articleഅവിശ്വസനീയ തിരിച്ചുവരവുമായി മണിക, മൂന്നാം റൗണ്ടിൽ