ജോബി ജസ്റ്റിൻ മോഹൻ ബഗാൻ വിട്ടു, ചെന്നൈയിനിലേക്ക് പോകുമെന്ന് സൂചന

20210724 232002

കേരളത്തിന്റെ യുവ സ്ട്രൈക്കർ ജോബി ജസ്റ്റിൻ കൊൽക്കത്ത വിട്ടു. താരത്തെ എ ടി കെ മോഹൻ ബഗാൻ റിലീസ് ചെയ്തു. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. താരം ഈ സീസണിൽ ചെന്നൈയിനിലേക്ക് എത്താൻ ആണ് സാധ്യത. താരത്തെ ക്ലബിലെത്തിക്കാനുള്ള ചെന്നൈയിൻ ശ്രമങ്ങൾ അവസാന ഘട്ടത്തിലാണ്. താരം ചെന്നൈയിനിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.

അവസാന രണ്ടു സീസണായി എ ടി കെയ്ക്ക് ഒപ്പമായിരുന്നു ജോബി ജസ്റ്റിൻ. പരിക്ക് കാരണം ജോബിക്ക് കഴിഞ്ഞ സീസൺ ഐ എസ് എൽ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ജോബിക്ക് ഇനിയും എ ടി കെയിൽ കരാർ ബാക്കി എങ്കിലും താരത്തെ റിലീസ് ചെയ്യാൻ ബഗാൻ തയ്യറാവുകയായിർന്നു. ആദ്യ സീസണിൽ എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടാൻ ജോബിക്ക് ആയിരുന്നു. കിരീടം നേടിയെങ്കിലും ജോബിക്ക് അധികം അവസരം ആ സീസണിൽ ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണിലെ പരിക്കും താരത്തിന് വലിയ തിരിച്ചടി ആയിരുന്നു. എ ടി കെയ്ക്ക് വേണ്ടി പത്ത് മത്സരങ്ങൾ ആണ് ജോബി ജസ്റ്റിൻ ഇതുവരെ കളിച്ചത്. ഇതിൽ ഭൂരിഭാഗവും സബ് ആയാണ് ജോബി കളത്തിൽ എത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും എ ടി കെക്ക് നൽകാൻ ജോബിക്ക് ആയിരുന്നു.

നേരത്തെ ഈസ്റ്റ് ബംഗാളിനൊപ്പം ഐ ലീഗിൽ ഏവരെയും ഞെട്ടിച്ച പ്രകടനം നടത്താൻ ജോബിക്ക് ആയിരുന്നു.

Previous articleആദ്യ ദിനം മൂന്നു സ്വർണം അടക്കം നാലു മെഡലുകളുമായി ചൈന മെഡൽ നിലയിൽ ഒന്നാമത്
Next article49 റൺസ് വിജയവുമായി ദക്ഷിണാഫ്രിക്ക