ജിതിൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

കേരള ബ്ലാസ്റ്റേഴ്‌സ് താരം ജിതിൻ എം.എസ് ക്ലബ് വിട്ടു. ഇൻസ്റ്റാഗ്രാമിലൂടെ താരം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്ന കാര്യം അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ യു.എ.ഇയിലേക്കുള്ള പ്രീ സീസൺ ടീമിലും ഐ.എസ്.എല്ലിനുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിലും ജിതിന് അവസരം ലഭിച്ചിരുന്നില്ല.

View this post on Instagram

പ്രിയപ്പെട്ടവരെ , ഞാൻ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്ലബ്ബിൽ നിന്നും പോകുകയാണ്. ആദ്യമേ ക്ലബ്ബിൽ ചേരുവാനും അതിന്റെ ഭാഗമാവാനും അവസരം ഒരുക്കിത്തന്ന ക്ലബ് അധികൃതർക്കും , ടീം സ്റ്റാഫിനും നന്ദി അറിയിക്കുന്നു . എന്റെ കൂടെ ഉണ്ടായിരുന്ന എല്ലാ പ്ലെയേഴ്സിനും കോച്ചിങ് സ്റ്റാഫിനും വളരെയേറെ നന്ദി പറയുന്നു , നിങ്ങളുടെ അഭിപ്രായങ്ങളും സഹകരണവും എന്നും ഞാൻ ഓർക്കും , എന്നെ ഒരു സഹോദരനെപോലെ കണ്ട @darrencaldeira യ്ക്ക് ഒരുപാട് നന്ദി , നിങ്ങളുടെയെല്ലാം സപ്പോർട്ട് എനിക്ക് മറക്കാനാവില്ല. എന്നെ ഇത്രെയും നാൾ സപ്പോർട്ട് ചെയ്ത എല്ലാ നല്ലവരായ ഫുട്ബാൾ ഫാന്സിനു നന്ദി , നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെ വളർക്കിയത് , അത് ഇനിയും ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . അത് പോലെ മഞ്ഞപ്പടയിൽ എല്ലാ അംഗങ്ങൾക്കും എന്റെ പ്രത്യേകമായ നന്ദി അറിയിക്കുന്നു , എന്നെ സപ്പോർട്ട് ചെയ്തതിലും എല്ലാ സന്ദർഭങ്ങളിലും ഒപ്പം ഉണ്ടായിരുന്നതിനും നന്ദി . ഇത് ഒരു വിടപറയൽ അല്ല , ഞാൻ ഇതിലും നന്നായി പെർഫോം ചെയ്‌ത്‌ കൂടുതൽ ആർജ്ജവത്തോടെ തിരികെ വരും . ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി .

A post shared by Jithin M S (@jithinmsofficial) on

തുടർന്നാണ് ജിതിൻ കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ താരം തീരുമാനിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ക്ലബ് മാനേജ്മെന്റിനും ആരാധക കൂട്ടാഴ്മയായ മഞ്ഞപ്പടക്കും നന്ദി പറഞ്ഞുകൊണ്ടാണ് ജിതിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടത്. മികച്ച പ്രകടനം പുറത്തെടുത്ത് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയും ജിതിൻ പങ്ക്‌വെച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും താരം ഏതു ടീമിലേക്കാണ് പോവുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് ടീമിൽ അവസരം ലഭിച്ചിരുന്നില്ലെങ്കിലും കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിൽ ജിതിൻ ഇടം നേടിയിരുന്നു.

Previous article15 വർഷത്തിന് ശേഷം നദീം ഷഹബാസിന് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം
Next article“മൂന്ന് സ്ട്രൈക്കർമാരെ ഇറക്കിയാകും ബ്ലാസ്റ്റേഴ്സ് കളിക്കുക” – ഷറ്റോരി