“മൂന്ന് സ്ട്രൈക്കർമാരെ ഇറക്കിയാകും ബ്ലാസ്റ്റേഴ്സ് കളിക്കുക” – ഷറ്റോരി

കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഐ എസ് എല്ലിൽ കളിക്കുമ്പോൾ മൂന്ന് സ്ട്രൈക്കർമാരെ മുന്നിൽ അണിനിരത്തിയാകും ഇറങ്ങുക എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. പ്രമുഖ മാധ്യമമായ മനോരമയ്ക്ക് നൽകിയ ഇന്റർവ്യൂവിൽ ആണ് മൂന്ന് സ്ട്രൈക്കർമാരെ ക്ലബ് ആദ്യ ഇലവനിൽ ഇറക്കും എന്ന് ഷറ്റോരി പറഞ്ഞു.

അറ്റാക്കിംഗ് ആണ് തന്റെ ശൈലി. ഒഗ്ബെചെയും ഒപ്പം രണ്ട് ഇന്ത്യൻ താരങ്ങളും അണിനിരക്കുന്ന രീതിയിലാകും ഈ ശൈലിയിൽ അറ്റാക്ക് പരീക്ഷിക്കുക എന്നും ഷറ്റോരി പറഞ്ഞു. അറ്റാക്കിംഗ് ആൺ ശൈലി എങ്കിലും എല്ലാ ടീമിന്റെയും പോലും ഡഫൻസ് തന്നെ ആയിരിക്കും ടീമിന്റെ അടിസ്ഥാനം. ഡിഫൻസ് ശക്തമായാൽ ടീമിന് പല അത്ഭുതങ്ങളും കാണിക്കാൻ ആകുമെന്നും ഷറ്റോരി പറഞ്ഞു.

Previous articleജിതിൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു
Next articleവെളിച്ചക്കുറവ് കാരണം മത്സരം നിർത്തി, ഇന്ത്യ ശക്തമായ നിലയിൽ