ഒറിഗി മിലാനിലേക്ക് അടുക്കുന്നു

Img 20220603 122639
  • ഒറിഗി ലിവർപൂൾ വിട്ട് എ സി മിലാനിൽ എത്തും, മെഡിക്കൽ ഉടൻ

    ലിവർപൂളിന്റെ സ്ട്രൈക്കറായ ഒറിഗി എ സി മിലാനിൽ എത്തും എന്ന് ഉറപ്പായി. താരം എ സി മിലാനിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ ആകും എത്തുക. ഒറിഗി മിലാനിൽ ഉടൻ മെഡിക്കൽ പൂർത്തിയാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരം മൂന്ന് വർഷത്തെ കരാർ മിലാനിൽ ഒപ്പുവെക്കും. ഒറിഗി ചാമ്പ്യൻസ് ലീഗ് ഫൈനലിനു പിന്നാലെ ലിവർപൂൾ ആരാധകരോട് യാത്ര പറഞ്ഞിരുന്നു.

    പ്രതിവർഷം 4 മില്യൺ യൂറോ വേതനമുള്ള കരാർ താരം മിലാനിൽ ഒപ്പിടും. 27കാരനായ താരം 2014 മുതൽ ലിവർപൂളിനൊപ്പം ഉണ്ട്. പല നിർണായക ഗോളുകളും ലിവർപൂളിനായി നേടിയിട്ടുള്ള താരമാണ് ഒറിഗി. ലിവർപൂളിനൊപ്പം അഞ്ച് കിരീടങ്ങൾ ഒറിഗി നേടിയിട്ടുണ്ട്. 44 ഗോളുകൾ താരം ലിവർപൂളിനായി നേടിയിട്ടുണ്ട്.

  • Previous articleജിതേന്ദ്ര സിങ് ജംഷദ്പൂർ എഫ് സിയിൽ തന്നെ തുടരും
    Next articleആൽബിനോ ഗോമസ് ഇനി കേരള ബ്ലാസ്റ്റേഴ്സിൽ ഇല്ല