യുവതാരം ജിതേന്ദ്ര സിങ് ജംഷദ്പൂർ എഫ് സി വിട്ട് ചെന്നൈയിനിലേക്ക് എത്തി. താരത്തിന്റെ സൈനിംഗ് ഇന്ന് ചെന്നൈയിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026വരെയുള്ള കരാർ ആണ് താരം ചെന്നൈയിനിൽ ഒപ്പുവെച്ചത്. ഈ സീസൺ അവസാനത്തോടെ ജിതേന്ദ്ര ഫ്രീ ഏജന്റായി മാറിയിരുന്നു.
ജംഷദ്പൂരിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരത്തെ ഈസ്റ്റ് ബംഗാൾ ഉൾപ്പെടെയുള്ള ക്ലബുകൾ സൈൻ ചെയ്യാൻ ശ്രമിച്ചു എങ്കിലും താരം ചെന്നൈയിലേക്ക് പോകാൻ തീരുമാനിക്കുക ആയിരുന്നു.
𝙉𝘼𝙈𝙈𝘼 𝙈𝘼𝘾𝙃𝘼𝙉 𝙄𝙎 𝙃𝙀𝙍𝙀 🤩🙌 #AllInForChennaiyin #Jitu2026 #WelcomeJitu pic.twitter.com/4CdwJ1UEUJ
— Chennaiyin F.C. (@ChennaiyinFC) June 3, 2024
2019ൽ ഇന്ത്യൻ ആരോസിൽ നിന്നായിരുന്നു ജിതേന്ദ്ര സിംഗ് ജംഷദ്പൂരിൽ എത്തിയത്. 22കാരനായ ജിതേന്ദ്ര ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന താരമാണ്. ഇന്ത്യൻ ദേശീയ ടീമിന്റെയും ഭാഗമായിട്ടുണ്ട്. ഇതുവരെ ഐ എസ് എല്ലിൽ 59 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ ഈ സീസണിൽ 10 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.