ഭാഗ്യമില്ലാത്ത ജിങ്കൻ, മൂന്നാം തവണയും ഐ എസ് എൽ ഫൈനലിൽ പരാജയം

20210313 213718

കേരള ബ്ലാസ്റ്റേഴ്സ് വിട്ടിട്ടും സന്ദേശ് ജിങ്കന്റെ നിർഭാഗ്യം ഒഴിയുന്നില്ല. ഒരു ഐ എസ് എൽ കിരീടം എന്ന ജിങ്കന്റെ സ്വപ്നത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ന് അവസാന നിമിഷം വഴങ്ങിയ ഗോളിനാണ് എ ടി കെ മോഹൻ ബഗാൻ മുംബൈ സിറ്റിയോട് പരാജയപ്പെട്ടത്. ഇതുവരെ ഫൈനലിൽ പരാജയപ്പെട്ട ചരിത്രമില്ലാത്ത ടീമാണ് എ ടി കെ മോഹൻ ബഗാൻ. അവരാണ് ഇന്ന് പരാജയപ്പെട്ടത്.

ഈ സീസണിലായിരുന്നു ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനിൽ എത്തിയത്. കിരീടവും മറ്റു വലിയ ലക്ഷ്യങ്ങളും ആണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗനിൽ എത്താൻ കാരണം എന്ന് ജിങ്കൻ പറഞ്ഞിരുന്നു. എന്നാൽ ജിങ്കന്റെ കിരീട മോഹം ഇത്തവണ നടന്നില്ല. മുമ്പ്‌ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കവെ രണ്ട് തവണ ജിങ്കൻ ഐ എസ് എൽ ഫൈനലിൽ എത്തുകയും പരാജയപ്പെടുകയും ചെയ്തിരുന്നു.

Previous articleഅവസാന നിമിഷം വിജയ ഗോൾ, മുംബൈ സിറ്റി ഐ എസ് എൽ ചാമ്പ്യൻസ്!!!
Next articleഅമെയ് റണവാദെയുടെ ആരോഗ്യ നില തൃപ്തികരം