ഈസ്റ്റ് ബംഗാളിന് എതിരെ ഗംഭീര തിരിച്ചുവരവ് നടത്തി ജംഷദ്പൂർ

Newsroom

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ജംഷദ്പൂർ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു. ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ജംഷദ്പൂരിന്റെ വിജയം. 81ആം മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ജംഷദ്പൂരിന്റെ മാരക തിരിച്ചുവരവ്. ഇന്ന് 45ആം മിനുട്ടിൽ നന്ദകുമാർ ശേഖറിലൂടെ ആണ് ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തത്.

ജംഷദ്പൂർ 24 02 22 21 50 54 421

അവർ വിജയത്തിലേക്ക് പോവുകയാണെന്ന് കരുതവെ ആണ് 81ആം മിനുട്ടിൽ ജംഷദ്പൂരിന്റെ സമനില ഗോൾ വന്നത്. തചികവയിലൂടെ ആയിരുന്നു സമനില ഗോൾ. 90ആം മിനുട്ടിൽ മൻസോരോയിലൂടെ അവർ വിജയ ഗോളും നേടി.

ഈ വിജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ജംഷദ്പൂർ ലീഗിൽ ആറാം സ്ഥാനത്ത് എത്തി. ഈസ്റ്റ് ബംഗാൾ 15 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു.