നാലാം ടെസ്റ്റ് നാളെ മുതൽ, പരമ്പര വിജയം ഉറപ്പിക്കാൻ ഇന്ത്യ

Newsroom

Picsart 24 02 18 18 35 11 275
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് നാളെ റാഞ്ചിയിൽ ആരംഭിക്കും. പരമ്പരയിൽ 2-1ന് മുന്നിൽ നിൽക്കുന്ന ഇന്ത്യ ഈ ടെസ്റ്റ് കൂടെ വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ആകും ലക്ഷ്യമിടുന്നത്. നാലാം ടെസ്റ്റിന് ഇറങ്ങുന്ന ടീമിൽ മാറ്റങ്ങൾ ഉണ്ടാകും. ബുമ്രക്ക് വിശ്രമം നൽകിയതിനാൽ അദ്ദേഹം ഉണ്ടാകില്ല. ബുമ്രക്ക് പകരം ആകാശ് ദീപ് കളിക്കും എന്നാണ് സൂചനകൾ.

ഇന്ത്യ 24 02 19 11 08 52 426

റാഞ്ചിയിൽ പിച്ച് സ്പിന്നിനെ തുണക്കും എന്നതിനാൽ ഒരു സ്പിന്നറെ അധികം കളിപ്പിക്കാനും സാധ്യതയുണ്ട്. ബാറ്റിംഗിൽ രജത് പടിദാറിന് പകരം ദേവ്ദത്ത് പടിക്കൽ ആദ്യ ഇലവനിൽ എത്താനും സാധ്യതയുണ്ട്. കെ എൽ രാഹുലും കോഹ്ലിയും ഈ ടെസ്റ്റിലും ഇല്ല.

ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ടാകും. മാർക്ക് വുഡും രെഹാൻ അഹമ്മദും കളിക്കുന്നില്ല. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരം ജിയോ സിനിമയിൽ തത്സമയം കാണാം.