“തങ്ങളുടെ ഏറ്റവും മികച്ചത് മുംബൈക്ക് എതിരെ നൽകി” – ജെസ്സെൽ

Newsroom

ഇന്നലെ മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അവർക്കാകുന്നത് ഒക്കെ നൽകി എന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫുൾബാക്ക് ജെസ്സെൽ. ഇന്നലെ ഒരു ഗോൾ നേടാൻ തങ്ങൾക്ക് ആവുന്നതൊക്കെ കേരള ബ്ലാസ്റ്റേഴ്സ് ചെയ്തു പക്ഷെ നിർഭാഗ്യവശാൽ അത് നടന്നില്ല. ജെസ്സെൽ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ചില ടാക്ടിക്സുകൾ ഇന്നലെ ഫലം കണ്ടില്ല എന്നും ജെസ്സെൽ സൂചിപ്പിച്ചു.

ഇന്നലത്തെ മത്സരങ്ങളിൽ നിന്നുള്ള നല്ലത് എടുക്കും, തെറ്റുകൾ തിരുത്തും എന്നും ജെസ്സെൽ പറഞ്ഞു. ഇത് സീസൺ തുടക്കം മാത്രമാണ്. ഒരോ മത്സരം കഴിയുംതോറും ടീമംഗങ്ങൾ തമ്മിൽ ഇണക്കമായി വരുന്നുണ്ട് എന്നും താരം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കുന്ന ആരാധകർക്ക് ഒരുപാട് നന്ദി പറയുന്നു എന്നും ജെസ്സെൽ കൂട്ടിച്ചേർത്തു.