“തനിക്ക് ലഭിക്കുന്ന അവസരങ്ങളിൽ കഴിവ് തെളിയിക്കണം” – രാഹുൽ കെ പി

- Advertisement -

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ യുവതാരം രാഹുൽ കെ പി തനിക്ക് അവസരം ലഭിച്ചു കൊള്ളും എന്ന് പറഞ്ഞു. എല്ലാവർക്കും അവരുടെ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ടി വരും. തനിക്ക് ഇന്നലെ മുംബൈ സിറ്റിക്ക് എതിരെ അവസരം ലഭിച്ചു. ഇനി അടുത്ത തവണ അവസരം ലഭിക്കുമ്പോൾ തന്റെ കഴിൿ താൻ തെളിയിക്കണം. രാഹുൽ ദേശീയ മാധ്യമം ആയ ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

താൻ ഇന്ത്യൻ ആരോസിൽ കളിച്ചിരുന്ന സമയത്ത് തനിക്ക് സ്ഥിരം അവസരം ലഭിക്കാറുണ്ടായിരുന്നു. പക്ഷെ അത് ഒരു ഡെവലപ്മെന്റ് ടീമാണ്. കേരള ബ്ലാസ്റ്റേഴ്സ് പക്ഷെ അങ്ങനെയല്ല. അവർ വിജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ തനിക്ക് തന്റെ കഴിവ് എല്ലാ തവണയും തെളിയിക്കേണ്ടതുണ്ട്. രാഹുൽ പറഞ്ഞു.

Advertisement