ലിവർപൂൾ യുവതാരം ലോങ്സ്റ്റാഫിന് പുതിയ കരാർ

- Advertisement -

ലിവർപൂൾ യുവതാരം ലൂയിസ് ലോങ്സ്റ്റാഫിന് പുതിയ കരാർ. 19കാരനായ താരം രണ്ട് വർഷത്തെ കരാറാണ് ലിവർപൂളിൽ ഒപ്പുവെച്ചിരിക്കുന്നത്. ഈ സീസണിൽ ആസ്റ്റൺ വിലയ്ക്ക് എതിരായ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ ലോങ്സ്റ്റാഫ് ലിവർപൂളിനായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു. ലിവർപൂൾ വേഗത്തിൽ പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കുക ആണെങ്കിൽ പ്രീമിയർ ലീഗിൽ അവസരം ലഭിക്കും എന്ന് ലോങ്സ്റ്റാഫ് കരുതുന്നു.

2015ൽ ന്യൂകാസിൽ യുണൈറ്റഡിൽ നിന്നായിരുന്നു ലോങ്സ്റ്റാഫ് ലിവർപൂളിൽ എത്തിയത്. വിങ്ങറാണ് എങ്കിലും ഇപ്പോൾ കൂടുതൽ അറ്റാക്കറായാണ് ലൂയിസ് കളത്തിൽ ഇറങ്ങാറുള്ളത്. 2019ൽ ലിവർപൂളിനൊപ്പം എഫ് എ യൂത്ത് കപ്പ് സ്വന്തമാക്കിയിരുന്നു.

Advertisement