ജീക്സൺ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ നമ്പർ 5

Newsroom

Picsart 23 07 22 19 13 39 552
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം ജീക്സൺ സിംഗ് ഇനി ക്ലബിൽ അഞ്ചാം നമ്പർ ജേഴ്സി അണിയും. താരത്തിന്റെ പുതിയ ജേഴ്സി നമ്പർ 5 ആയിരിക്കും എന്ന് ക്ലബ് ഇന്ന് അറിയിച്ചു. കഴിഞ്ഞ സീസൺ വരെ ജീക്സൺ നമ്പർ 25 ആയിരുന്നു ക്ലബിൽ അണിഞ്ഞിരുന്നത്. താരം പുതിയ നമ്പർ അണിയുമെന്നത് ഒരു വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.

Picsart 23 07 20 16 55 35 358

കേരള ബ്ലാസ്റ്റേഴ്സിൽ അവസാനമായി നമ്പർ 5 ജേഴ്സി അണിഞ്ഞത് യുവതാരം തേജസ് കൃഷ്ണ ആയിരുന്നു. താരം ക്ലബ് വിട്ടതോടെ ജേഴ്സി നമ്പർ ഫ്രീ ആയിരുന്നു. 2018 മുതൽ ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ട്. അവസാന സീസണുകളിൽ ടീമിന്റെ പ്രധാന താരമായിരുന്നു. ഇവാൻ വുകമാനോവിചിന്റെ കീഴിൽ എത്തിയതോടെ ജീക്സൻ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്കും ഉയർന്നു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 20 മത്സരങ്ങൾ ജീക്സൺ കളിച്ചു. ഇതുവരെ ഐ എസ് എല്ലിൽ ആകെ 68 മത്സരങ്ങൾ ജീക്സൺ കളിച്ചു കഴിഞ്ഞു. മുമ്പ് ജീക്സൺ ഇന്ത്യൻ ആരോസിനായും മിനേർവ പഞ്ചാബിനായും കളിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലും ജീക്സൻ ഉണ്ട്. 2017ലെ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി ഗോൾ നേടാൻ ജീക്സനായിരുന്നു.