ഹാവിയർ സിവേരിയോ ജംഷദ്പൂർ എഫ് സിയിൽ കരാർ പുതുക്കി

Newsroom

Picsart 24 07 04 19 45 52 581
Download the Fanport app now!
Appstore Badge
Google Play Badge 1

യുവ ഫോർവേഡ് ഹാവിയർ സിവേരിയോ ജംഷദ്പൂരിൽ കരാർ പുതുക്കി. ഒരു വർഷത്തെ പുതിയ കരാർ താരം ഒപ്പുവെച്ചു. താരം ഈസ്റ്റ് ബംഗാൾ വിട്ട് കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ജംഷദ്പൂരിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ആകെ 18 മത്സരങ്ങൾ കളിച്ച താരം 3 ഗോളുകൾ നേടിയിരുന്നു.

സിവേരിയോ 23 05 04 00 52 33 573

ഐ എസ് എല്ലിൽ ആകെ 63 മത്സരങ്ങൾ കളിച്ച താരം 12ൽ5 ഗോളുകളും ഒരു അസിസ്റ്റും ലീഗിൽ നേടിയിട്ടുണ്ട്‌. 27കാരനായ താരം ക്ലബിൽ തുടരുന്നത് ജംഷദ്പൂരിന് കരുത്താകും. ലാസ്പാമാസ്, റേസിങ് സാൻഡ്രന്റർ, ലഗൂണ തുടങ്ങിയ സ്പാനിഷ് ക്ലബുകൾക്കായി സിവേരിയോ മുമ്പ് കളിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഹൈദരാബാദ് എഫ് സിക്ക് ആയായിരുന്നു താരം ആദ്യം കളിച്ചത്.