ഹാവിയർ സിവേരിയോ ഹൈദരബാദിൽ തുടരും

യുവ ഫോർവേഡ് ഹാവിയർ സിവേരിയോ ഹൈദരബാദിൽ തുടരും. താരം ഒരു വർഷത്തെ കരാർ ഹൈദരബാദ് എഫ് സിയിൽ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ ആയിരുന്നു സിവേരിയോ ഹൈദരബാദിലെത്തിയത്‌. ഹൈദരബാദിനായി 21 മത്സരങ്ങൾ കളിച്ച താരം ഏഴ് നിർണായക ഗോളുകൾ നേടിയിരുന്നു. 24കാരനായ താരം ക്ലബിൽ തുടരുന്നത് ഐ എസ് എൽ ചാമ്പ്യന്മാർക്ക് കരുത്താകും.

ലാസ്പാമാസ്, റേസിങ് സാൻഡ്രന്റർ, ലഗൂണ തുടങ്ങിയ സ്പാനിഷ് ക്ലബുകൾക്കായി സിവേരിയോ മുമ്പ് കളിച്ചിട്ടുണ്ട്.