ചെന്നൈയിന്റെ പരിശീലകൻ ചെന്നൈയിൽ എത്തി, അടുത്ത സീസണായുള്ള ഒരുക്കം ചെന്നൈയിൻ ആരംഭിച്ചു

ഐ എസ് എൽ പുതിയ സീസണായി ഒരുങ്ങാൻ ആയി ചെന്നൈയിൻ പരിശീലകൻ ചെന്നൈയിൽ എത്തി. ഇന്നലെയാണ് ജർമ്മൻ സ്വദേശിയായ തൊമസ് ബർഡറിക് ചെന്നൈയിൽ എത്തിയത്. അടുത്ത ആഴ്ച തന്നെ ചെന്നൈയിൻ പ്രീസീസൺ പരിശീലനങ്ങൾ ആരംഭിക്കും. കോച്ച് വന്നതോടെ അവരുടെ ബാക്കി ട്രാൻസ്ഫറുകളും അവർ പെട്ടെന്ന് തന്നെ പൂർത്തിയാക്കും.

അൽബേനിയൻ ക്ലബായ വ്ലാസ്നിയയിൽ ആണ് തോമസ് ചെന്നൈയിനിലേക്ക് എത്തുന്നത്. ജർമ്മനിയിലും മാസിഡോണിയയിലും അദ്ദേഹം മുമ്പ് ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ജർമ്മൻ ദേശീയ ടീമിനായി 8 മത്സരങ്ങൾ കളിച്ചിട്ടുള്ള മുൻ താരം കൂടിയാണ് ബർഡറിക്. രണ്ട് തവണ ഐ എസ് എൽ കിരീടം നേടിയിട്ടുള്ള ചെന്നൈയിൻ അവസാന ഐ എസ് എൽ സീസണിൽ എട്ടാം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്.