ഹാവിയർ സിവേരിയോ ജംഷദ്പൂർ എഫ് സിയിൽ

Newsroom

Picsart 24 02 01 01 01 56 925
Download the Fanport app now!
Appstore Badge
Google Play Badge 1

യുവ ഫോർവേഡ് ഹാവിയർ സിവേരിയോ ഈസ്റ്റ് ബംഗാൾ വിട്ട് ജംഷദ്പൂരിൽ എത്തി. താരം ഈസ്റ്റ് ബംഗാൾ വിട്ട് ജംഷദ്പൂരിൽ എത്തും എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഈ സീസൺ അവസാനം വരെയാകും സിവിയേരിയോയുടെ കരാർ. അവസാന ഒരു വർഷമായി സിവേരിയോ ഈസ്റ്റ് ബംഗാളിനൊപ്പം ഉണ്ട്.

സിവേരിയോ 23 05 04 00 52 33 573

ഹൈദരബാദിനായി ഐ എസ് എല്ലിൽ 45 മത്സരങ്ങൾ രണ്ടു സീസണുകളിലായി കളിച്ച താരം 12 നിർണായക ഗോളുകൾ നേടിയിരുന്നു. എന്നാൽ ഈസ്റ്റ് ബംഗാളിൽ ആ മികവ് ആവർത്തിക്കാൻ ആയില്ല. 26കാരനായ താരം ക്ലബിൽ എത്തുന്നത് ജംഷദ്പൂരിന് കരുത്താകും. ലാസ്പാമാസ്, റേസിങ് സാൻഡ്രന്റർ, ലഗൂണ തുടങ്ങിയ സ്പാനിഷ് ക്ലബുകൾക്കായി സിവേരിയോ മുമ്പ് കളിച്ചിട്ടുണ്ട്.