ഹാവി ഹെർണാണ്ടസിന്റെ ആക്രൊബറ്റിക് ഗോൾ, ബെംഗളൂരുവിന് ആദ്യ വിജയം

Newsroom

Picsart 23 10 04 21 59 58 192
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം ബെംഗളൂരു എഫ് സി അവരുടെ ആദ്യ വിജയം കണ്ടെത്തി. ഇന്ന് ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിട്ട ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്‌. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം ആയിരുന്നു തിരിച്ചടി‌.

ബെംഗളൂരു 23 10 04 21 56 23 121

മത്സരത്തിന്റെ 15ആം മിനുട്ടിൽ മഹേഷ് സിംഗിന്റെ മനോഹരമായ ഗോൾ ആണ് ഈസ്റ്റ് ബംഗാളിന് ലീഡ് നൽകിയത്. 21ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബെംഗളൂരു ഗോൾ മടക്കി. സുനിൽ ഛേത്രി നേടിയ പെനാൾട്ടി അദ്ദേഹം തന്നെ വലയിൽ എത്തിക്കുകയായിരുന്നു‌. ആദ്യ പകുതിയിൽ സ്കോർ 1-1 എന്ന് തുടർന്നു.

രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ ആണ് ഹാവി ഹെർണാണ്ടസ് ആക്രൊബാറ്റിക് എഫേർടിലൂടെ ബെംഗളൂരുവിന് ലീഡ് നൽകിയത്‌. രോഹിത് ദാനുവിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ഈ ഗോൾ വിജയ ഗോളായും മാറി.

3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബെംഗളൂരുവിന് 3 പോയിന്റും ഈസ്റ്റ് ബംഗാളിന് 4 പോയിന്റുമാണ് ഉള്ളത്‌