കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്ട്രൈക്കർ ജോഷുവ സോട്ടിരിയോ ഇന്ന് കൊച്ചിയിൽ എത്തും

Newsroom

Picsart 23 07 12 12 38 37 049
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ സൈനിംഗ് ജോഷുവ സോട്ടിരിയോ ഇന്ന് കൊച്ചിയിൽ എത്തി ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും. താരം ഇന്ത്യയിലേക്ക് പുറപ്പെട്ടതിന്റെ ചിത്രങ്ങൾ പങ്കുവെച്ചു. ഇന്ത്യൻ താരങ്ങൾ കഴിഞ്ഞ രണ്ടൂ ദിവസങ്ങളായി കൊച്ചിയിൽ എത്തി തുടങ്ങിയിട്ടുണ്ട്. പരിശീലക സംഘവും ഇന്നലെ കൊച്ചിയിൽ എത്തി. ഇന്ന് മുതൽ ടീം പരിശീലനം പുനരാരംഭിക്കുന്നുണ്ട്.

Picsart 23 07 12 12 39 03 330

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ 2025 വരെ നീണ്ടു നിൽക്കുന്ന രണ്ട് വർഷത്തെ കരാറിലാണ് ജോഷുവ എത്തിയിട്ടുള്ളത്. ഇതാദ്യമായാണ് ഓസ്ട്രേലിയക്ക് പുറത്ത് അദ്ദേഹം കളിക്കുന്നത്. എ-ലീഗിൽ 166 മത്സരങ്ങൾ കളിച്ചിട്ടുള്ള സോട്ടിരിയോ പ്രസ്തുത കാലയളവിൽ 27 ഗോളുകളും 10 അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.

വിംഗറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ്. കഴിഞ്ഞ സീസണിൽ ആയിരുന്നു ന്യൂകാസിൽ ജെറ്റ്സിൽ എത്തിയത്. അതിനു മുമ്പ് വില്ലിങ്ടൺ ഫീനിക്സിൽ ആയിരുന്നു. അവിടെ മൂന്ന് വർഷത്തോളം താരം കളിച്ചു. വെസ്റ്റേൺ സിഡ്നി സാൻഡേഴ്സിനായും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ അണ്ടർ 23, അണ്ടർ 21 ടീമുകളുടെ ഭാഗമായിട്ടുമുണ്ട്.