പ്രീസീസണിൽ ജംഷദ്പൂരിന് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം

Img 20211109 191652

പ്രീസീസണിലെ മികച്ച പ്രകടനങ്ങൾക്ക് ഇടയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു നിരാശ. ഇന്ന് ജംഷദ്പൂരിനെ ഗോവയിൽ വെച്ച് നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ പരാജയം ആണ് ഏറ്റു വാങ്ങിയത്. ആദ്യ പകുതിയിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളുകളും വഴങ്ങിയത്. ബോരിസ് ജംഷദ്പൂരിനായി ഇരട്ട ഗോളുകളും വാൽസ്കിസ് ഒരു ഗോളും നേടി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ജോർദൻ മറെ ഇന്ന് ജംഷദ്പൂരിനായി കളത്തിൽ ഇറങ്ങിയിരുന്നു. ഇനി ഒരു തവണ കൂടെ ജംഷദ്പൂർ കേരള ബ്ലാസ്റ്റേഴ്സുമായി സന്നാഹ മത്സരം കളിക്കും.

Previous articleകേരളത്തിന്റെ പ്രതീക്ഷയായ ഗനി നിഗം ഇനി നോർത്ത് ഈസ്റ്റിൽ
Next articleആദ്യ വിജയം ലക്ഷ്യമിട്ടു ഗോകുലം വനിതാ ടീം ഇറാൻ ക്ലബിനു എതിരെ കളിക്കും