ആദ്യ വിജയം ലക്ഷ്യമിട്ടു ഗോകുലം വനിതാ ടീം ഇറാൻ ക്ലബിനു എതിരെ കളിക്കും

20211109 142545

അക്കാബ (ജോർദാൻ), നവംബർ 9: ആദ്യ കളിയിൽ നേരിയ വ്യത്യാസത്തിൽ തോൽവി അറിഞ്ഞ ഗോകുലം, ഇറാനിയൻ ക്ലബായ ഷഹർദാരി സിർജാനു എതിരെ ബുധനാഴച കളത്തിൽ ഇറങ്ങും.

ഇന്ത്യൻ സമയം രാത്രി 7.30 നു ആണ് മത്സരം. ജോർദാൻ ഫുട്ബോൾ അസോസിയേഷൻ യൂട്യൂബ് ചാനലിൽ കളി തത്സമയം ഉണ്ടായിരിക്കും.

ജോർദാൻ ക്ലബായ അമ്മാൻ എഫ് സിക്കു എതിരെ ഗോകുലം ആദ്യ മത്സരത്തിൽ , 2 -1, പരാജയപ്പെട്ടിരിന്നു. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷം, ഗോകുലം രണ്ടാം പകുതിയിൽ രണ്ടു ഗോൾ വഴങ്ങുകയായിരിന്നു.

അതേസമയം, ആദ്യ മത്സരത്തിൽ ഉസ്‌ബെക്ക് ടീമിനോട് 2 -1 വിജയിച്ചിട്ടാണ് ഇറാൻ ക്ലബ് ഗോകുലത്തിനു എതിരെ ഇറങ്ങുന്നത്.

“ഇനിയുള്ള രണ്ടു മത്സരങ്ങളും പ്രധാനമാണ്. രണ്ടു മത്സരങ്ങളും വിജയിക്കണം. കഴിഞ്ഞ മത്സരത്തിലെ ഒന്ന് രണ്ടു തെറ്റുകൾ കാരണമാണ് വിജയിക്കുവാൻ കഴിയാതെ ഇരുന്നത്. അതെല്ലാം തിരുത്തി അടുത്ത മത്സരത്തിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കണം,” കോച്ച് പ്രിയ പി വി പറഞ്ഞു.

Previous articleപ്രീസീസണിൽ ജംഷദ്പൂരിന് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം
Next articleകോഹ്ലി ഇല്ല, ന്യൂസിലൻഡിന് എതിരെ രോഹിത് ഇന്ത്യയെ നയിക്കും, ടീം പ്രഖ്യാപിച്ചു