പീറ്റർ ഹാർട്ലി ഈ സീസണിലും ജംഷദ്പൂർ എഫ് സിയുടെ ക്യാപ്റ്റനായി തുടരും, പുതിയ കരാർ ഒപ്പുവെച്ചു

ജംഷദ്പൂർ എഫ് സി ഇംഗ്ലീഷ് സെന്റർ ബാക്ക് പീറ്റർ ഹാർട്ലിയുടെ കരാർ ക്ലബ് പുതുക്കി. താരം ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. അവസാന രണ്ടു സീസണിലും ഹാർട്ലി ആയിരുന്നു ജംഷദ്പൂരിനെ നയിച്ചിരുന്നത്. പുതിയ സീസണിലും ഹാർട്ലി ക്യാപ്റ്റൻ ആയി തുടരും എന്ന് ഇതോടെ ഉറപ്പായി.

കഴിഞ്ഞ രണ്ട്യ് സീസണിലും ജംഷദ്പൂരിനായി ഗംഭീര പ്രകടനം കാഴ്ചവെക്കാൻ ഹാർട്ലിക്ക് ആയിരുന്നു. 34കാരനായ താരം സണ്ടർലാന്റിലൂടെ ഫുട്ബോൾ കരിയർ തുടങ്ങിയ താരമാണ്. സ്കോടിഷ് ക്ലബായ മതർവെൽ ഉൾപ്പെടെയുള്ള ക്ലബുകളുടെ നായകനായിട്ടുള്ള താരമാണ് പീറ്റർ ഹാർട്ലി‌. ഹാർട്ലി ബ്ലാക്ക് പൂൾ, ബ്രിസ്റ്റൽ റോവേഴ്സ് എന്നീ ക്ലബുകൾക്ക് എല്ലാം വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്.

ജംഷദ്പൂരിനായി 39 മത്സരങ്ങൾ കളിച്ച ഹാർട്ലി 5 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്.

Story Highlight: Jamshedpur FC signed a one-year extension contract with the center-back and club captain Peter Hartley.