ക്ലബ് വിടില്ല, രണ്ടാഴ്ച കൊണ്ട് തിരികെയെത്തും, പ്രസ്താവനയുമായി ജൈറോ

കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്കായ ജൈറോ ദീർഘകാലം പുറത്തായിരിക്കും എന്നും പകരം പുതിയ താരത്തെ എത്തിക്കും എന്നുമുള്ള പ്രസ്താവനകൾക്ക് വിരുദ്ധമായി ജൈറോയുടെ പോസ്റ്റ്. താൻ ക്ലബ് വിടുന്നു എന്ന വാർത്തകൾ ശരിയല്ല എന്നും അത്തരം യാതൊരു തീരുമാനവും അംഗീകരിച്ചിട്ടില്ല എന്നും ജൈറോ ഇന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. രണ്ടാഴ്ചക്കകം താൻ കളത്തിൽ തിരിച്ചെത്തും എന്നും ജൈറോ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് ആയ ജൈറോ ദീർഘകാലം പുറത്തായിരിക്കും എന്നും ജൈറോയ്ക്ക് പകരം ഒരു പുതിയ ഡിഫൻഡറെ എത്തിക്കാൻ ഐ എസ് എൽ അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട് എന്നും ഇന്നലെ ബ്ലാസ്റ്റേഴ്സ് ക്ലബ് ഔദ്യോഗികമായി അറിയിച്ചിരുന്നു. അതിനു പിന്നാലെ ജൈരെഓയുടെ ഇത്തരമൊരു പ്രസ്താവന വന്നത് ആരാധകരെ ആശയകുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്.