“റഫറിമാർ വിധി നിർണയിക്കുന്ന അവസ്ഥ വരുമോ എന്ന് ഭയമുണ്ട്, റഫറിമാർ ശരിയായ തീരുമാനം എടുക്കാൻ ധൈര്യം കാണിക്കണം” ഇവാൻ

Ivan

ഐ എസ് എല്ലിന്റെ അവസാന ഘട്ടത്തിൽ റഫറിമാർ കളി വിധി നിർണയിക്കുമോ എന്ന ഭയം ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. നിർണായക മത്സരങ്ങളിൽ വലിയ തീരുമാനങ്ങൾ എടുക്കാൻ റഫറിമാർക്ക് ആകുന്നില്ല. അതിനായാൽ മാത്രമേ കാര്യങ്ങൾ ഐ എസ് എല്ലിൽ മെച്ചപ്പെടുകയുള്ളൂ. ഇവാൻ പറഞ്ഞു.

സീസണിൽ പലപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് റഫറിയുടെ മോശം തീരുമാനങ്ങൾക്ക് ഇരയായിരുന്നു. താരങ്ങളും പരിശീലകരും ആക്രോഷിക്കുന്നത് ഒക്കെ റഫറിക്ക് സമ്മർദ്ദം കൂട്ടുന്നുണ്ട് എന്ന് ഇവാൻ പറയുന്നു. അവസാന മത്സരങ്ങളുടെ വിധി റഫറി നിർണയിക്കാൻ സാധ്യതയുണ്ട്. അങ്ങനെ ആവാതിരിക്കട്ടെ‌. ഇവാൻ പറഞ്ഞു. ചുവപ്പ കൊടുക്കേണ്ട സ്ഥലത്ത് ചുവപ്പും മഞ്ഞ കൊടുക്കേണ്ട സമയത്ത് മഞ്ഞയും നൽകാൻ റഫറിക്ക് ആകണം എന്നും ഇവാൻ പറഞ്ഞു. റഫറിമാരെ കുറിച്ച് ആലോചിച്ച് സങ്കടം ഉണ്ട് എന്നും വളരെ ഫിസിക്കൽ ആയ മത്സരം ആകും നാളെ നടക്കുക എന്നും കോച്ച് പറഞ്ഞു.