“റഫറിയുടെ മോശം തീരുമാനങ്ങൾ ഇല്ലായിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത് എത്തിയേനെ”

Img 20220101 143402

മോശ റഫറിയിങ് കേരള ബ്ലാസ്റ്റേഴ്സിനെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഒരു കോച്ച് എന്ന നിലയിൽ റഫറിയുടെ തീരുമാനങ്ങൾ തനിക്ക് നിരാശയും കോപവും തരുന്നുണ്ട്. ലീഗിലെ ഇതുവരെ ഉള്ള മത്സരങ്ങൾ നോക്കിയാൽ നാലു പോയിന്റ് എങ്കിലും ചുരുങ്ങിയത് കേരള ബ്ലാസ്റ്റേഴ്സിന് റഫറി കാരണം നഷ്ടമായി. ഈ പോയിന്റുകൾ ഉണ്ടായിരുന്നു എങ്കിൽ ടീം ഒന്നാമത് എത്തിയേനെ. ഇവാൻ പറഞ്ഞു.

ഈസ്റ്റ് ബംഗാളിന് എതിരെയും ജംഷദ്പൂരിന് എതിരെയും റഫറി ഫലം നിർണയിക്കുന്ന തലത്തിൽ ആയി. ഇത് ശരിയല്ല. റഫറിമാരെ കൂടുതൽ മെച്ചപ്പെടുത്താൻ ലീഗ് അധികൃതർ ശ്രമിക്കണം. അവർക്ക് വാർ പോലുള്ള ടെക്നിക്കൽ പിന്തുണകളും നൽകണം എന്നും ഇവാൻ പറഞ്ഞു.