ഐ എഫ് എ ഷീൽഡ്, റിയൽ കാശ്മീരിന് വിജയത്തോടെ തുടക്കം

ഐ എഫ് എ ഷീൽഡിൽ റിയൽ കാശ്മീരിന് വിജയത്തോടെ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ റിയൽ കാശ്മീർ ഇന്ന് ഇന്ത്യൻ ആരോസിനെയാണ് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കാശ്മീരിന്റെ വിജയം. ആദ്യ പകുതിയിൽ ഫ്രാൻ ഗോൺസാലസും പ്രതേഷ് ഷിരോദ്കറും കാശ്മീരിനായി ഗോളുകൾ നേടി. രണ്ടാം പകുതിയിൽ തോയ് സിങ് കൂടെ ഗോൾ നേടിയതോടെ കാശ്മീരിന്റെ വിജയം ഉറപ്പായി. ഇനി മറ്റന്നാൾ നടക്കുന്ന മത്സരത്തിൽ ഗോകുലം കേരള കിദ്ദെർപോരിനെ നേരിടും. അന്ന് തന്നെ സതേൺ സമിറ്റി ശ്രീനിധിയെയും നേരിടും.