“ആരാധകരുടെ സാന്നിദ്ധ്യം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളെ മെച്ചപ്പെടുത്തും” – ഇവാൻ

ഈ സീസണിൽ ആരാധകർക്ക് മുന്നിൽ കളിക്കുന്നു എന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളിൽ വലിയ വ്യത്യാസം ഉണ്ടാക്കും എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്. കഴിഞ്ഞ സീസണിൽ ബയോ ബബിളിൽ നിൽക്കുക പ്രയാസകരമായിരുന്നു. ആരാധകർ ഇല്ലാത്ത ഗ്രൗണ്ടുകളിൽ കളിക്കുകയും പ്രയാസമായിരുന്നു ഇവാൻ വുകമാനോവിച് പറഞ്ഞു. ദി വീകിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു ഇവാൻ.

ഇവാൻ ബ്ലാസ്റ്റേഴ്സ്

ബയൊ ബബിളിൽ ഉള്ള കാലം ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവം ആയിരിക്കും എന്ന് ഇവാൻ പറയുന്നു. എങ്കിലും ടീം അവരുടെ മികച്ച കഴിഞ്ഞ സീസണിൽ നൽകി. ഈ സീസണിൽ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് വലിയ സന്തോഷം നൽകും. പ്രത്യേകിച്ച് ഈ ആരാധകർക്ക് മുന്നിൽ കളിക്കുക എന്നത് വലിയ അനുഭവമായിരിക്കും എന്നും ഇവാൻ പറഞ്ഞു.

അഭിമുഖത്തിന്റെ ലിങ്ക്: https://youtu.be/ rkQ c Wc-9N8yY