ഫുട്ബോളിൽ ഭാഗ്യത്തിനു വലിയ പ്രാധാന്യം ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. നല്ല കളി കളിച്ചാൽ ഫുട്ബോൾ മത്സരം വിജയിക്കും എന്ന് ആരും ഉറപ്പ് നൽകില്ല. അതിന് നിർണായകമായ നിമിഷങ്ങളിൽ ഭാഗ്യം കൂടെ തുണക്കേണ്ടതുണ്ട്. ഇവാൻ പറഞ്ഞു. എന്നാൽ നിർഭാഗ്യമാണെന്ന് പറഞ്ഞ് പഴിച്ച് ഇരിക്കാനും ആർക്കും ആകില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറയുന്നു.
നിങ്ങൾ ഭാഗ്യത്തിന് അർഹരാകണം എങ്കിൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഭാഗ്യം നിർണയിക്കുന്ന നിമിഷങ്ങൾ കൂടുതൽ സൃഷ്ടിക്കാൻ കഠിനാധ്വാനം കൊണ്ട് മാത്രമെ സാധിക്കുകയുള്ളൂ. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. കഠിനാധ്വാനം എല്ലാ പ്രതിസന്ധികളിലും സഹായിക്കും എന്നും ഇവാൻ പറഞ്ഞു. നാളെ ചെന്നൈയിനെ നേരിടുന്നതിനു മുന്നോടിയായി സംസാരിക്കുക ആയിരുഞു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ.