കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് അക്കാഡമി, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പ്യ സ്‌കീം തെരഞ്ഞെടുപ്പ്

Newsroom

Img 20220225 154430
Download the Fanport app now!
Appstore Badge
Google Play Badge 1

2022-23 വര്‍ഷത്തെ കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് അക്കാഡമി, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പ്യ സ്‌കീം തെരഞ്ഞെടുപ്പ് മാര്‍ച്ച് 2 മുതല്‍ 15 വരെ നടക്കും. ബാസ്‌ക്കറ്റ്‌ബോള്‍, സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, റസ്ലിംഗ്, തയ്‌ഖ്വോണ്‍ഡോ, സൈക്ലീംഗ്, നെറ്റ്‌ബോള്‍, ഹോക്കി (പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍, പ്ലസ് വണ്‍ അക്കാദമികളിലേക്ക് മാത്രം), കബഡി, ഹാന്റ്‌ബോള്‍ (പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍, പ്ലസ് വണ്‍ അക്കാദമികളിലേക്ക് മാത്രം), ഖോ ഖോ, കനോയിംഗ് കായാക്കിംഗ്, റോവിംഗ് എന്നീ ഇനങ്ങളുടെ സ്‌കൂള്‍, പ്ലസ് വണ്‍ ക്ലാസിലേക്കുള്ള സോണല്‍ സെലക്ഷന്‍ മാര്‍ച്ച് 4 ാം തീയ്യതിയിലും കോളേജിലേക്കുള്ള സോണല്‍ സെലക്ഷന്‍ മാര്‍ച്ച് 5 ാം തിയ്യതിയിലും തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

കോഴിക്കോട് മലപ്പുറം, വയനാട് ജില്ലയിലെ കായിക താരങ്ങള്‍ക്കായിരികും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടകുന്ന സോണല്‍ സെലക്ഷനില്‍ പങ്കെടുക്കുവാന്‍ സാധിക്കുക. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍ എന്നീ ഇനങ്ങളുടെ ജില്ലാ സെലക്ഷന്‍ മാര്‍ച്ച് 8 ാം തിയ്യതി തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടകുന്നതാണ്.

കോളേജ്തല സെലക്ഷന്‍ സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേരിട്ട് നിയന്ത്രിക്കുന്ന അക്കാദമികളിലേക്ക് മാത്രമായിരിക്കും. ദേശീയ തലത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്കായി ഒളിമ്പിക്‌സ് ലക്ഷ്യംവെച്ചുകൊണ്ട് വിദഗ്ധ പരിശീലനം നല്‍ക്കുന്നതാണ് എലൈറ്റ് & ഓപ്പറേഷന്‍ ഒളിമ്പ്യ സ്‌കീം. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍. വോളീമ്പോള്‍, എന്നീ ഇനങ്ങള്‍ എലൈറ്റ് സ്‌കീമിലും ബോക്‌സിംഗ്, ഫെന്‍സിംഗ്, റോവിംഗ് എന്നീ ഇനങ്ങള്‍ ഓപ്പറേഷന്‍ ഒളിമ്പ്യ സ്‌കീമിലും ഉള്‍പ്പെടുന്നു. 7,8 ക്ലാസിലേക്ക് പ്രവേശനം ലഭിച്ചവര്‍ക്കാണ് (നിലവില്‍ 6,7 ക്ലാസില്‍ പഠിക്കുന്നവര്‍) സ്‌കൂള്‍ അക്കാദമിയിലേക്കുള്ള സെലക്ഷന് ഇറങ്ങാന്‍ സാധിക്കുക. സംസ്ഥാന മത്സരത്തില്‍ 1.2.3. സ്ഥാനം നേടിയവര്‍ക്കും ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും 9 ാം ക്ലാസിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. പ്ലസ് വണ്‍, കോളേജ് അക്കാദമി എന്നിവയിലേക്കുള്ള സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തുവരായിരിക്കണം. ദേശീയ മത്സരങ്ങളില്‍ 1,2,3 സ്ഥാനം നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
Selection Notice 2022 23 For Upload

സെലക്ഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ www.sportscouncil.kerala.gov.in വെബ്‌സൈറ്റിലുള്ള ലിങ്ക് വഴി ഓണ്‍ലൈന്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടാതെ ജനന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് തെളിയിക്കുന്നതിന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ നല്‍ക്കിയ സര്‍ട്ടിഫിക്കറ്റ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അതാതു കായിക ഇനത്തില്‍ മികവ് തെളിയിക്കുന്ന ഒര്‍ജ്ജിനല്‍ സെര്‍ട്ടിഫിക്കറ്റ് എന്നിവ സെലക്ഷന്‍ സമയത്ത് കൊണ്ടുവരേണ്ടതാണ്.