ഇന്ത്യൻ ഫുട്ബോളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ ഫുട്ബോളിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് അധികൃതർ ആദ്യം അംഗീകരിക്കേണ്ടതുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഐ എസ് എല്ലിൽ കാണുമ്പോൾ നല്ല ഫുട്ബോൾ ആയി നിങ്ങൾക്ക് തോന്നാം. അത് നല്ല ഫുട്ബോൾ തന്നെ. പക്ഷെ അന്താരാഷ്ട്ര തലത്തിൽ ലെവൽ മാറ്റമാണ്. അവിടെ ഈ നിലവാരം പോര. അദ്ദേഹം പറഞ്ഞു.

ഇങ്ങനെ തോൽക്കുന്നത് നാണക്കേടാണ് എന്ന് താൻ പറയില്ല. പക്ഷെ നമ്മൾ പിറകിലാണ് എന്ന് അംഗീകരിക്കേണ്ടതുണ്ട്. എന്നിട്ട് ഇനി ഇതുപോലുള്ള അവസ്ഥകൾ ഉണ്ടാകില്ല എന്ന് ഉറപ്പിക്കാനായി പ്രവർത്തിക്കണം. ഇവാൻ പറഞ്ഞു. പല രാജ്യങ്ങളും ഈ അവസ്ഥയിൽ ആയിരുന്നു. അവർ വ്യക്തമായ പ്ലാനിലൂടെ മികച്ച നിലയിലേക്ക് വന്നു. ഖത്തർ 20 വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ ആയിരുന്നു. ഇവാൻ ഓർമ്മിപ്പിച്ചു.
പുതിയ യുവതലമുറയെ ഇന്ത്യ വാർത്തെടുക്കണം. U17 ലോകകപ്പ് സമയത്ത് ആയിരുന്നു ഇന്ത്യൻ ഇങ്ങനെ ഒരു ടീമിനെ വളർത്തിയത്. അവരിൽ പലരും ഇപ്പോൾ പല ടീമുകളുടെയും പ്രധാന താരങ്ങളാണ്. ഇവാൻ ഓർമ്മിപ്പിച്ചു. U17, U19 ബാച്ചുകളെ ഇന്ത്യൻ വളർത്തിയെടുക്കണം. അങ്ങനെ ഉണ്ടായാൽ മികച്ച താരങ്ങൾ വളർന്നു വരും. അദ്ദേഹം പറഞ്ഞു.
ഇങ്ങനെ സ്ഥിരമായി യുവതാരങ്ങളിൽ ശ്രദ്ധിച്ചാൽ ഇന്ത്യക്ക് മികച്ച താരങ്ങളെ ദേശീയ ടീമിലേക്ക് കിട്ടും. ഇവാൻ പറഞ്ഞു.
 
					













