മൊറാറ്റയുടെ ഗോളിൽ ജയം കണ്ടു യുവന്റസ്, മികവ് തുടർന്ന് അല്ലഗ്രിനിയുടെ ടീം

ഇറ്റാലിയൻ സീരി എയിൽ തങ്ങളുടെ സമീപകാലത്തെ മികവ് തുടർന്ന് യുവന്റസ്. ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന സ്പെസിയയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് അല്ലഗ്രിനിയുടെ ടീം വീഴ്‌ത്തിയത്. പന്ത് കൈവശം വക്കുന്നതിൽ യുവന്റസ് മുന്നിട്ട് നിന്നെങ്കിലും ഇരു ടീമുകളും ഏതാണ്ട് സമാസമം ആയിരുന്നു അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ.

20220307 005011

മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ മാനുവൽ ലോകറ്റല്ലി ഒരുക്കി നൽകിയ അവസരത്തിൽ നിന്ന് അൽവാരോ മൊറാറ്റയാണ് യുവന്റസിന്റെ നിർണായക ഗോൾ നേടിയത്. ജയത്തോടെ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന ലക്ഷ്യത്തിലേക്ക് അവർ കൂടുതൽ അടുത്തു. നിലവിൽ ഒരു മത്സരം കുറവ് കളിച്ച എ.സി മിലാനു 4 പോയിന്റുകൾ പിറകിൽ നാലാമത് ആണ് യുവന്റസ്.