“ഐ എസ് എല്ലിൽ എല്ലാ ടീമും ഒരു പോല ശക്തർ” – കിബു വികൂന

Img 20201110 000526
Credit: Twitter
- Advertisement -

ഐ എസ് എല്ലിന്റെ പ്രത്യേകത ഇവിടെ എല്ലാ ടീമുകളും ഏകദേശം ഒരു പോലെ തുല്യശക്തർ ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു. എ ടി കെ മോഹൻ ബഗാനെ നേരിട്ടതിനേക്കാൾ എളുപ്പമാകുമോ നോർത്ത് ഈസ്റ്റിനെ നേരിടാൻ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു കിബു വികൂന. രണ്ട് ടീമുകളും വ്യത്യസ്ത വെല്ലുവിളികൾ ആണ്. ആരും ശക്തരും ദുർബലരും അല്ല വികൂന പറഞ്ഞു‌.

ഐ എസ് എല്ലിൽ ഇതുവരെ കഴിഞ്ഞ മത്സരങ്ങൾ നോക്കു. ഒരു മത്സരം പോലും ഒരു ടീമും സമ്പൂർണ്ണ ആധിപത്യത്തിൽ വിജയിച്ചിട്ടില്ല. മത്സരങ്ങൾ ഒക്കെ ചെറിയ മാർജിനിൽ ആണ് നടന്നത്. അത് ഇവിടെ എല്ലാവരും തുല്യ ശക്തികളാണെന്ന് കാണിക്കുകയാണ് വികൂന പറഞ്ഞു. അതുകൊണ്ട് തന്നെ മറ്റു ടീമുകളിൽ ശ്രദ്ധ കൊടുക്കാതെ തന്റെ ടീമിൽ ശ്രദ്ധ കൊടുക്കാൻ ആണ് താൻ ശ്രമിക്കുന്നത് എന്നും കിബു പറഞ്ഞു.

Advertisement