മറഡോണയുടെ വേർപാട്, കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ലോകത്തെ മുഴുവൻ ദുഖത്തിൽ ആക്കിയിരിക്കുകയാണ്. കേരളവും ഈ വേദനയിലാണ്. മറഡോണയുടെ വേർപാടിൽ കേരള സംസ്ഥാനം രണ്ട് ദിവസം ദു:ഖാചരണം കേരള ഗവൺമെന്റ് പ്രഖ്യാപിച്ചു. ഇന്നും നാളെയാകും മറഡോണയുടെ ഓർമ്മയിൽ കേരളം ദുഖാചരണം നടത്തുക. വിദേശിയായ ഒരു കായിക താരത്തിന്റെ നിര്യാണത്തിൽ കേരളം ദുഖാചരണം നടത്തുന്നത് ഇതാദ്യമാണ്.

മറഡോണ ലോകത്തെ വലിയ വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിഹാസ ഫുട്ബോൾ താരം മാറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോൾ. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് ഒരു പക്ഷെ കേരളത്തിലായിരിക്കും. 1986 അർജന്റീന ലോകകപ്പ് ഉയർത്തിയതുമുതൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ്. മുഖ്യമന്ത്രി പറഞ്ഞു.