ഐ എസ് എല്ലിൽ അടുത്ത സീസൺ മുതൽ റിലഗേഷൻ ഉണ്ടാകും എന്ന വാർത്ത എ എഫ് സി നിഷേധിച്ചു. എ എഫ് സി ജനറൽ സെക്രട്ടറി ദടുക് വിൻഡ്സർ ജോൺ ഇന്ത്യയുടെ റോഡ് മാപ്പിൽ ഒരു മാറ്റവും ഉണ്ടാകില്ല എന്ന് പറഞ്ഞു. പ്രൊമോഷൻ അടുത്ത സീസൺ മുതൽ ഉണ്ടാകും എങ്കിലും 2024-25 സീസൺ വരെ റിലഗേഷൻ ഉണ്ടാകില്ല എന്നാണ് ഇതിനർത്ഥം.
AFC general secretary Datuk Seri Windsor John has told stakeholders that there is no change in the roadmap. It means this season’s (2022-23) I-League champions will qualify for next season’s (2023-24) Indian Super League. No relegation from ISL till 2024-25.#IndianFootball
— Marcus Mergulhao (@MarcusMergulhao) June 23, 2022
ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ ആഗ്രഹിച്ച റിലഗേഷൻ കാണണം എങ്കിൽ ലീഗിൽ രണ്ട് സീസൺ കൂടെ കാത്തു നിൽക്കേണ്ടി വരും. അടുത്ത സീസണിൽ ഐ ലീഗിൽ നിന്ന് ഐ എസ് എല്ലിലെക്ക് പ്രൊമോഷൻ ഉണ്ടാകും. അടുത്ത രണ്ട് സീസണിലും ഒരോ ടീമുകൾ ഐ എസ് എല്ലിൽ ഇതോടെ വർധിക്കും.