ഇന്ന് കളത്തിൽ ഇറങ്ങിയ നെമിൽ മുഹമ്മദ് കോവിഡ് പോസിറ്റീവ് ആയി, ഐ എസ് എൽ ആശങ്കയിൽ

Img 20220114 225549

ഇന്ത്യൻ സൂപ്പർ ലീഗിലെ കൊറോണ വ്യാപനം കൂടുന്നു. ഇന്ന് എഫ് സി ഗോവയുടെ ഒരു താരം കൂടെ കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. മലയാളി യുവതാരം മുഹമ്മദ് നെമിൽ ആണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ കളിച്ച എഫ് സി ഗോവൻ നിരയിൽ നെമിൽ ഉണ്ടായിരുന്നു. ഇന്ന് 88ആം മിനുട്ടിൽ നെമിൽ സബ്ബായി കളത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. എന്നാൽ മത്സര ശേഷം കോവിഡ് പരിശോധന നടത്തിയപ്പോൾ ആണ് നെമിൽ കൊറോണ പോസിറ്റീവ് ആയത്.

ഇതോടെ ഇരു ക്ലബുകളും പ്രതിസന്ധിയിലായി. രണ്ട് ടീമുകളും ഐസിലേഷനിൽ പോകേണ്ടി വരും. എഫ് സി ഗോവൻ നിരയിൽ നേരത്തെ തന്നെ കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തിയിരുന്നു. ഇപ്പോൾ മോഹൻ ബഗാൻ, ബെംഗളൂരു എഫ് സി, ഈസ്റ്റ് ബംഗാൾ, ഒഡീഷ എന്നീ ക്ലബുകളും ഐസൊലേഷനിൽ ആണ്.

Previous articleഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും മികവ് പുലര്‍ത്തിയതിനാൽ ദക്ഷിണാഫ്രിക്കയിലും അതാവര്‍ത്തിക്കണമെന്നില്ല – കോഹ്‍ലി
Next articleആകെ പ്രശ്നം! കേരള ബ്ലാസ്റ്റേഴ്സും ഐസൊലേഷനിൽ, ക്യാമ്പിൽ കോവിഡ് പോസിറ്റീവ്